നടുവണ്ണൂർ: നിർമാണ തൊഴിലാളി യൂനിയൻ മുൻ പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്ന, കണ്ണച്ചികണ്ടി മീത്തൽ താമസിക്കുന്ന തെക്കെ പരപ്പും കാട്ടിൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: കൃദീഷ് കുമാർ (നിർമാണ തൊഴിലാളി യൂനിയൻ നടുവണ്ണൂർ മേഖല കമ്മിറ്റി ജോ. സെക്രട്ടറി), അഭിലാഷ്, സുഭീഷ്. മരുമകൾ: രശ്മിത (കാവുന്തറ). സഹോദരങ്ങൾ: ടി.പി. ശങ്കരൻ (റിട്ട. പട്ടികജാതി വികസന ജില്ല ഓഫിസ്, സിവിൽ), ശാന്ത (എകരൂൽ), ശാരദ (കാട്ടാംവള്ളി), പരേതനായ നാരായണൻ.