വെഞ്ഞാറമൂട്: വട്ടയം സിനിഭവനിൽ പുരുഷോത്തമൻ പിള്ള (80) നിര്യാതനായി. മുൻ വിൽപനനികുതിവകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: സുശീലാമ്മ ടി. മക്കൾ: ബിജു പി.എസ്.(സൗദി), സിനി പി. എസ്.(കെ.എസ്.ഇ.ബി, ആറ്റിങ്ങൽ), സജു പി.എസ് (ഹോമിയോപതി വകുപ്പ്, കഴക്കൂട്ടം). മരുമക്കൾ: ലീന ജി.സി, രാജേന്ദ്രൻ പിള്ള ജെ.(സൗദി) രശ്മി. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.