കാട്ടാക്കട: റോഡരികില്‍ നിര്‍ത്തിയ ബൈക്കില്‍ എതിരെ വന്ന ഓട്ടോയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന് മരിച്ചു.
ബൈക്ക് യാത്രികനും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. മാറനല്ലൂര്‍ കരിങ്ങല്‍ മുങ്ങനാട്ടുകുഴി കിഴക്കേക്കര പുത്തന്‍ വീട്ടില്‍ സജിയാണ് (52) മരിച്ചത്. ഓട്ടോ ഡ്രൈവര്‍ മാവുവിള സ്വദേശി രജി, ശിവകുമാര്എന്നിവര് പരിക്കേറ്റ് ചികിത്സയിലാണ്
ബാലരാമപുരം- കാട്ടാക്കട റോഡില്‍ കണ്ടല മുസ്ലിം പള്ളിയ്ക്കടുത്തുവെച്ച് വെള്ളിയാഴ്ച രാത്രി 10 ഓടെയാണ് അപകടം. ഓട്ടോയുടെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.