തളിപ്പറമ്പ്: പറശ്ശിനിക്കടവ് കൊവ്വലിലെ കെ. ചന്ദ്രൻ (54) ഹാപ്പിനസ് നഗരിയിൽ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തളിപ്പറമ്പ് നഗരസഭ മുൻ കൗൺസിലറും സി.പി.എം ആന്തൂർ ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയൻ തളിപ്പറമ്പ ഏരിയ കമ്മിറ്റി അംഗവും ആന്തൂർ വില്ലേജ് സെക്രട്ടറിയുമാണ്. പി.സി.ആർ ബാങ്ക് ജീവനക്കാരനാണ്.
ഭാര്യ: റോജ (ഇടക്കേപ്പുറം). മക്കൾ: ചൈത്ര, ചഞ്ചൽ. സഹോദരങ്ങൾ: വല്ലി , ശോഭന, സീത, സത്യൻ. പിതാവ്: പരേതരായ ഒ.വി. കണ്ണൻ. മാതാവ്: കെ. കല്യാണി.