തിരുവട്ടാർ: വിനോദസഞ്ചാരത്തിന്റെ ഭാഗമായി തിരുവട്ടാർ അരുവിക്കര പറളിയാറ്റിൽ കുളിക്കാനിറങ്ങിയ നഴ്സിങ് വിദ്യാർഥി മുങ്ങിമരിച്ചു. നിദ്രവിള കിരാത്തൂരിൽ ജസ്റ്റിൻ ജയകുമാറിന്റെ മകൻ ജെഫ്റിൻ (18) ആണ് മരിച്ചത്. ബംഗ്ലൂരിൽ ബി.എസ്.സി നഴ്സിങ് മൂന്നാം വർഷ വിദ്യാർഥിയാണ്.
അവധിയായതിനാൽ പത്തംഗ സംഘത്തോടൊപ്പം ശനിയാഴ്ച വൈകീട്ട് അരുവിക്കരയിൽ വന്ന് ആറ്റിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. അഗ്നിരക്ഷ സേനയെത്തി തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.