പുനലൂർ: കരവാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുണ്ടുമൺ കരിപ്പുഴ വീട്ടിൽ കെ.എസ്. രാജൻപിള്ള (63) നിര്യാതനായി. കരവാളൂർ ടൗൺ വാർഡിൽ നിന്ന് സ്വാതന്ത്രനായി വിജയിച്ചാണ് വൈസ് പ്രസിഡന്റായത്. മുമ്പ് പതിനൊന്നാം വാർഡിൽ നിന്ന് സ്വാതന്ത്രനായി വിജയിച്ചിരുന്നു. കരൾ സംബന്ധമായ രോഗം മൂലം രണ്ടുമാസത്തോളമായി ചികിത്സയിലായിരുന്നു. പതിനാറംഗ പഞ്ചായത്തിൽ സ്വതന്ത്രനായ രാജൻ പിള്ളയുടെ പിന്തുണയോടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. ഭാര്യ: ഓമന. മകൻ: വിബിൻ രാജ് (ദുബൈ). മരുമകൾ: നീതു (കരവാളൂർ പി.എച്ച്.സി). മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് ഓഫിസിലും കരവാളൂര്‍ ഗവ. എല്‍.പി.എസിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം വൈകീട്ട് നാലിന് വീട്ടുവളപ്പില്‍.