ഇരിക്കൂർ: ആയിപ്പുഴ മഹല്ല് കമ്മിറ്റിയുടെ ദീർഘകാല അംഗവും മുസ്ലിം ലീഗ് നേതാവുമായിരുന്ന കാളമ്പാറയിലെ തച്ചങ്കണ്ടി ഹൗസിൽ നാരോത്ത് അബൂബക്കർ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മഹമൂദ്, നാസർ, അലീമ, ഖാദർ, ആയിഷ, തസ്ലീമ, ഫാറൂഖ്, സഫൂറ, അബ്ദുല്ല. മരുമക്കൾ: ഖദീജ (കമ്പിൽ), ആസിയ (നീർവേലി), എ.പി. അബ്ദുല്ല, ഫാത്തിമ, ആയിഷ, ജസീല, ഉമ്മർ, സഫിയ, പരേതനായ ഹനീഫ. സഹോദരങ്ങൾ: മൊയ്തു, പരേതരായ ഫാത്തിമ, ആയിഷ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.