കാഞ്ഞങ്ങാട്: അതിഞ്ഞാൽ വാർഡ് മുസ്ലിം ലീഗ് മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായ അത്തിക്കാടത്ത് ഹംസ (62) നിര്യാതനായി. പിതാവ്: പരേതനായ മണ്ടിയൻ അബ്ദുറഹ്മാൻ.
മാതാവ്: മറിയം. സഹോദരങ്ങൾ: ഹുസൈൻ (ഖത്തർ), കുഞ്ഞാമദ് (അബൂദബി), അബ്ദുല്ല (ദുബൈ), നാസർ, ഇബ്രാഹിം (ദുബൈ), ദൈനബി, ഖൈറുന്നിസ, പരേതയായ ആയിശ.