പഴയങ്ങാടി: തനിച്ച് താമസിച്ചുവരുകയായിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടായി ഗണപതി മണ്ഡപത്തിന് സമീപത്തെ നമ്പ്രോൻ സുവർണനെയാണ് (73) ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിയിട്ട നിലയിലായിരുന്ന വീട്ടിൽ നിന്ന് ദുർഗന്ധം പടർന്നതോടെ സമീപവാസികൾ പഴയങ്ങാടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. മാടായിയിലെ പരേതരായ പി.വി.കുഞ്ഞമ്പു നായർ-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാമദാസൻ, പ്രമീള.