ചൊക്ലി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കീഴ്മാടം പെരിങ്ങളം വില്ലേജ് ഓഫിസിന് മുൻവശത്തെ കുഞ്ഞിപറമ്പത്ത് പുഷ്പാധരൻ - ബീന ദമ്പതികളുടെ മകൾ വർഷയാണ് (23) മരിച്ചത്. വിഷം ഉള്ളിൽചെന്ന് പരിയാരം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. വിഷ്ണു ഏക സഹോദരനാണ്.