ഇരിക്കൂർ: കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഇരിട്ടിയിലെ ജോലിസ്ഥലത്തുനിന്ന് മടങ്ങിവരവെ ഇരിട്ടി പാലത്തിന് സമീപം കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന അനസ് (40) നിര്യാതനായി. പെരുവളത്ത് പറമ്പ് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ആലപ്പുഴ തകഴി സ്വദേശികളായ മുഹമ്മദ് റഷീദിന്റെയും ഷംസുമ്മയുടെയും മകനാണ്. ഇരട്ടി പാലത്തിന് സമീപം കുഴഞ്ഞ് വീണ അനസിനെ ആദ്യം തലശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: വളപ്പിനകത്ത് തസ്ലീമ, മക്കൾ: സന, നാസിയ ഷെറിൻ. സഹോദരങ്ങൾ : മുഹമ്മദ് ഹാഷിം, മുഹമ്മദ് അഷ്റഫ്, അനീസ.