പന്നിത്തടം: ജുമുഅത്ത് പള്ളിക്കു സമീപം വന്നേരിവളപ്പിൽ വീട്ടിൽ മുഹമ്മദ് കുട്ടി (58) സൗദിയിലെ ദമ്മാമിൽ നിര്യാതനായി. 22 വർഷമായി ദമ്മാമിൽ ജോലിചെയ്ത് വരികയായിരുന്നു. അടുത്തയാഴ്ച ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ: ആരിഫ. മക്കൾ: അജ്മുദ്ദീൻ (ദുബൈ), മുജീബ് റഹ്മാൻ (വ്യാപാരി, കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് പ്രസിഡന്റ്), പരേതയായ സജന. മരുമക്കൾ: ബാസില, ഷഫ്ന, ഫൈസൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് പന്നിത്തടം മഹല്ല് ഖബർസ്ഥാനിൽ.