ആലത്തൂർ: മേലാർക്കോട് പുളിം ചുവട് ഭാഗത്ത് കാർ മരത്തിലിടിച്ച് വയോധികൻ മരിച്ചു. നെന്മാറ ഐനംപാടം കനാൽ റോഡിൽ വിമുക്ത ഭടൻ ബാലസുബ്രഹ്മണ്യൻ (84) ആണ് മരിച്ചത്. ഭാര്യ ഭാഗ്യവതി (80), കാർ ഓടിച്ച മകൻ വിനോദ് കുമാർ (40) എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്കായിരുന്നു അപകടം. പരിക്കേറ്റ എല്ലാവരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബാലസുബ്രഹ്മണ്യൻ മരിച്ചു. മൃതദേഹം നെന്മാറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം വ്യാഴാഴ്ച രാവിലെ നടക്കും. ബാലസുബ്രഹ്മണ്യന്റെ മറ്റ് മക്കൾ: രുഗ്മണി ദേവി, സവിത, ഉമാദേവി. മരുമക്കൾ: ഹരിഹരൻ, സുരേഷ് കുമാർ, സെന്തിൽകുമാർ, ജ്യോതി.