ആയഞ്ചേരി: വൈക്കം തലയാഴം നിരുപമയിൽ എം.കെ. പത്മകുമാരി അമ്മ (79) കടമേരി കാമിച്ചേരിയിലെ മകളുടെ വീട്ടിൽ നിര്യാതയായി. പി.ഡബ്ല്യു.ഡി റിട്ട. സൂപ്രണ്ട് ആയിരുന്നു.
ഭർത്താവ്: പരേതനായ എൻ.പി. നാരായണൻ നായർ (റിട്ട. പി.ഡബ്ള്യു.ഡി എ.ഒ).
മക്കൾ: എൻ. മീന (കേരള ഗ്രാമീണ ബാങ്ക്, വടകര, സംസ്ഥാന വൈസ് പ്രസിഡൻറ് ബി.ഇ.എഫ്.ഐ), പരേതയായ എൻ. ബീന (ഡിഫൻസ് എക്കൗണ്ട്സ്). മരുമക്കൾ: ബി. മനോജ് (റിട്ട. ഏജീസ് ഓഫിസ്), കെ.വി. ജയരാജൻ (ബി.എസ്.എൻ.എൽ മുൻ സംസ്ഥാന അസി. സെക്രട്ടറി). സഹോദരങ്ങൾ: പരേതരായ കെ. ഭാസ്കര പണിക്കർ, അഡ്വ. കെ. നാരായണ പണിക്കർ, കെ. രവീന്ദ്രനാഥ പണിക്കർ, അമ്മിണി അമ്മ, ലളിത കൈമൾ. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് കടമേരി ‘ജമുന’യിൽ.