എടക്കാട്: ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ദുബൈയിൽ നിര്യാതനായ കടമ്പൂർ കുഞ്ഞിക്കാട്ടിൽ പീടികക്ക് സമീപം പനങ്കോട്ടത്ത് മോജിത്തിന്റെ (33) മൃതദേഹം നാട്ടിൽ സംസ്കരിച്ചു. വിവാഹത്തിനുവേണ്ടി അടുത്ത മാസം നാട്ടിൽ വരാനിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
പിതാവ്: മോഹനൻ പനങ്കോട്ടത്ത്. മാതാവ്: വിജിത.
സഹോദരി: ശ്വേത. ബുധനാഴ്ച നാട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വൈകീട്ട് നാലു മണിയോടെ മാളികപ്പറമ്പ് ശ്മശാനത്തിൽ സംസ്കരിച്ചു.