മുള്ളേരിയ: തീപൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. കാനത്തൂര്‍ വടക്കേക്കര പട്ടികജാതി കോളനിയിലെ പൊന്നയ്യയാണ് (62) മരിച്ചത്.
ഡിസംബര്‍ 25ന് അടുപ്പില്‍നിന്ന് അബദ്ധത്തില്‍ പൊന്നയ്യയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പൊന്നയ്യ കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് മരിച്ചത്. കൂലിത്തൊഴിലാളിയായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: മനു, മനോജ്, മഞ്ജു.