പാനൂർ: കിഴക്കേ ചമ്പാട് നെല്ലൂർ പള്ളിക്ക് സമീപം പുത്തൻ പുരയിൽ യൂസഫ് ഹാജി (68) നിര്യാതനായി. ചമ്പാട് കുനിയിൽ കുയ്യാണ്ടിയിൽ പരേതനായ കുഞ്ഞബ്ദുല്ല-കദീശു ദമ്പതികളുടെ മകനാണ്.
ഭാര്യ: പുത്തൻ പുരയിൽ റഹ്മത്ത്. മക്കൾ: യാസർ, റിഷാദ്, റമീസ്, നിയാസ്, രഹന, റംഷിദ. മരുമക്കൾ: റാഷിദ്, മുഹമ്മദലി, അൻസിറ, ഹാഷിമ.
സഹോദരങ്ങൾ: റഫീഖ്, റാബിയ, റംല, പരേതനായ കെ.കെ. സുലൈമാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മേലെ ചമ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.