കൊല്ലം: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവ് കിളികൊല്ലൂർ പ്രതീക്ഷ നഗർ മിത്രഭവനിൽ ഡോ. ബാലകൃഷ്ണൻ (96) നിര്യാതനായി. കശുവണ്ടി തൊഴിലാളി സംഘാടനത്തിൽ പ്രമുഖനായ അദ്ദേഹം നിരവധി തൊഴിൽ സമരത്തിന് നേതൃത്വം കൊടുത്ത് അറസ്റ്റ് വരിക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ സുമിത്ര (റിട്ട. നഴ്സിങ് സൂപ്രണ്ട്, ജില്ല ആശുപത്രി, കൊല്ലം). മക്കൾ: ആദംരാജ് (കെ.എസ്.എഫ്.ഇ, റാന്നി), റാണി, പരേതനായ ആബേൽ കുമാർ. മരുമക്കൾ: തങ്കച്ചി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എച്ച്.എസ്.എസ്. തട്ടാമല), അശോകൻ, സിന്ധു (വില്ലേജ് ഓഫിസ്, ഇരവിപുരം). സഞ്ചയനം വ്യാഴാഴ്ച ഏഴിന്.