വേലൂർ: വീടിന്റെ പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. വേലൂർ തണ്ടിലം പടിഞ്ഞാറ്റുമുറി മമ്പറമ്പിൽ വീട്ടിൽ രാജനാണ് (63) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച കേച്ചേരിയിൽ ജോലി ചെയ്ത വീട്ടിലാണ് സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ഷൈനി. മക്കൾ: റോഷ്നി, രേഷ്മ. മരുമക്കൾ: വിജോഷ്, പ്രദീപ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.