പാനൂർ: പ്രമുഖ പണ്ഡിതനും സുന്നി സംഘടന രംഗത്തെ നിറസാന്നിധ്യവും പാനൂർ മഹല്ല് മുൻ വൈസ് പ്രസിഡന്റും പാനൂർ സുന്നി സെന്റർ സ്ഥാപകനുമായ ടി. അലി മുസ്ലിയാർ ( 86) ദുബൈയിൽ നിര്യാതനായി. സമസ്ത ജില്ല മുശാവറ അംഗമായിരുന്നു. പിതാവ്: അബ്ദുൽ ഖാദിർ മുസ്ലിയാർ. മാതാവ്: തയ്യുള്ളതിൽ കുഞ്ഞാമിന ഹജ്ജുമ്മ. ഭാര്യ: ഖദീജ. മകൾ: ഫാത്തിമ. മരുമകൻ: നൗഫൽ സഖാഫി കാപ്പാട് (ദുബൈ ). സഹോദരങ്ങൾ: കുഞ്ഞി മറിയം, പരേതരായ ആയിശ ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ.