കൂത്തുപറമ്പ്: തൊക്കിലങ്ങാടി പന്ന്യോറ റോഡിൽ തട്ടുപറമ്പ് വീട്ടിൽ ചമ്പളോൻ സന്തോഷ് (45) നിര്യാതനായി. പിതാവ്: പരേതനായ പിലാക്കണ്ടി ഗോപാലൻ. മാതാവ്: ലീല. ഭാര്യ: വി. സിന്ധു (മാലൂർ). മക്കൾ: അദ്വൈത്, ആശ്രിത് (ഇരുവരും വിദ്യാർഥികൾ, തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: രജനി (പൊന്ന്യം), പരേതരായ രാജീവൻ (കോയമ്പത്തൂർ), പ്രസന്ന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വലിയവെളിച്ചം ശാന്തിവനത്തിൽ.