തിരുവനന്തപുരം: കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി, കവടിയാർ ഹീരാപാലസ് നാല് എയിൽ തുളസി ഗോപിനാഥ് (72-തുളസീഭായി തങ്കച്ചി) നിര്യാതയായി. ഹരിപ്പാട് കരിമ്പാലേത്ത് ഭവാനിക്കുട്ടി തങ്കച്ചിയുടെയും തോനയ്ക്കാട്ട് കളരിക്കൽ കൃഷ്ണപിള്ളയുടെയും മകളാണ്. പി & ടി മുൻ അസിസ്റ്റന്റ് ഡയറക്ടർ കെ. ഗോപിനാഥൻ നായർ ആണ് ഭർത്താവ്. മക്കൾ: മൻമോഹൻ തമ്പി (ഒപ്റ്റിവ കാനഡ ഐ.ടി കമ്പനിയുടെ ഇന്ത്യയിലെ മേധാവി) , ജയ്മോഹൻ തമ്പി (സിംഗപ്പൂരിൽ ഐ.ടി.കമ്പനി ഉടമ). മരുമക്കൾ: പരേതയായ രശ്മിതമ്പി, മേബൽ (സിംഗപ്പൂർ). നോവലിസ്റ്റും അഭിഭാഷകനുമായ പരേതനായ പി.വി. തമ്പി, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പരേതനായ അഡ്വക്കറ്റ് പി.ജി. തമ്പി, ഒറാക്കിളിന്റെ മുൻ വൈസ് പ്രസിഡന്റ് പ്രസന്നവദനൻ തമ്പി എന്നിവരാണ് മറ്റു സഹോദരന്മാർ.