ചെറുവത്തൂർ: കരപ്പാത്ത് ചന്തൻമുക്കിലെ സി. ചന്തൻ (87) നിര്യാതനായി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ 60 വർഷക്കാലം കരപ്പാത്ത് ഹോട്ടൽ നടത്തിയിരുന്നു. ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ശ്രീധരൻ, രവി, ലത, ജയൻ. മരുമക്കൾ: ശൈലജ (കവ്വായി), രഞ്ജിനി (ഇളമ്പച്ചി), ഗോവിന്ദൻ (കാവുംചിറ), രമ്യ (തങ്കയം). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ (മുൻ പടന്ന പഞ്ചായത്ത് പ്രസിഡന്റ്), നാരായണൻ, സരോജിനി, പരേതയായ പാറു.