കണ്ണപുരം: മൊട്ടമ്മലിലെ പാലക്കൽ ചുണ്ടയിൽ ദേവി അമ്മ (75) നിര്യാതയായി. പരേതരായ പോരയിൽ രാമൻ നമ്പ്യാരുടെയും പാലക്കൽ ചുണ്ടയിൽ മീനാക്ഷി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ മാടായി വീട്ടിൽ പത്മനാഭൻ നമ്പ്യാർ. മക്കൾ: പി.സി. പത്മജ (ആധാരം എഴുത്ത്, പഴയങ്ങാടി), ദിനേശൻ (മസ്കത്ത്). മരുമക്കൾ: രാജേന്ദ്രൻ (എ.വി.ആർ, ഏഴോം), രസില (വലിയന്നൂർ). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി (ചെറുകുന്ന്), പരേതനായ കരുണാകരൻ നമ്പ്യാർ.