വടകര: നോവലിസ്റ്റും നാടക രചയിതാവും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ മടപ്പള്ളി കോളജിന് സമീപം പ്രിയേഷ് വിഹാറിൽ കെ.പി. സുരേന്ദ്രൻ (71) നിര്യാതനായി. കഥകളും നോവലുകളുമായി 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇരുപതിലേറെ നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. പരേതരായ കണാരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സുമ. മക്കൾ: സുജേഷ്, പരേതനായ പ്രിയേഷ്. മരുമകൾ: പ്രിൻസി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മടപ്പള്ളിയിലെ വീട്ടുവളപ്പിൽ.