വടകര: ഓർക്കാട്ടേരിയിൽ നേപ്പാൾ സ്വദേശിയെ കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാൾ ബോത്തിപൂർ ജില്ലയിലെ നാഥ് ബഹദൂര്‍ ബിസ്ത (53) നെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വിവരമറിഞ്ഞത്. ഇയാള്‍ ഈ പ്രദേശത്തെ ഗൂര്‍ഖയായി കഴിഞ്ഞുവരുകയായിരുന്നു. 20 വർഷത്തോളമായി കേരളത്തിലെത്തിയിട്ട്. ഇദ്ദേഹത്തിന്റ ബന്ധുക്കൾ കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഫോറൻസിക് പരിശോധനകൾക്ക് ശേഷം
എടച്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.