അലനല്ലൂർ: കിളയപ്പാടം കുന്നത്ത് കളത്തിൽ കുഞ്ഞന്റെ മകൻ മോഹൻദാസിനെ (30) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കരിക്കും. സഹോദരങ്ങൾ: ശങ്കരൻ, രാമചന്ദ്രൻ, സജീവ്, മുത്തു.