കമ്പിൽ: കഴിഞ്ഞ ദിവസം സൗദിയിൽ മരിച്ച കമ്പിൽ പന്ന്യങ്കണ്ടി സ്വദേശി ടി.കെ.പി. ഉമ്മീത്താരവിട റഫീഖിന്റെ (53) മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സൗദിയിലെ നജ്റാൻ ഫൈസലിയയിൽ ഖബറടക്കി.
പരേതനായ ഉമ്മറിന്റെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ: പാമ്പുരുത്തി സ്വദേശിനി വി.കെ. ജുവൈരിയ്യ. മക്കൾ: ജദീർ, ജസീറ, ജുറൈജ് (യു.കെ.ജി വിദ്യാർഥി, പി.എം.ജെ ഇംഗ്ലീഷ് സ്കൂൾ പാമ്പുരുത്തി).
മരുമകൻ: വാസിഫ് ഇല്ലിപ്പുറം (സൗദി). സഹോദരങ്ങൾ: ഷമീർ, നിയാസ്, ഫൈസൽ, അസീറ.