നാദാപുരം: വളയം ചെക്കോറ്റ സരോവരം (പേരാലുള്ള പറമ്പത്ത്) മിഥുൻ (34) നിര്യാതനായി. സൈനികനാണ്.
ന്യുമോണിയ ബാധിതനായി ജമ്മു-കശ്മീരിലെ ശ്രീനഗറിൽ ചികിത്സയിലായിരുന്നു. പിതാവ്: ജയചന്ദ്രൻ (റിട്ട. സൈനികൻ), മാതാവ്: മിനി ജയചന്ദ്രൻ (മുൻ മെംബർ, വളയം പഞ്ചായത്ത്). ഭാര്യ: ഗോപിക. മകൻ: ദക്ഷിത്. സഹോദരി: ചാന്ദ്നി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.