മെഡിക്കല്‍ കോളജ്: സ്വാതന്ത്ര്യസമര സേനാനി ഉള്ളൂര്‍ പ്രശാന്ത്നഗര്‍ എ.ആര്.എ -28 ഐശ്വര്യയില്‍ എം. കൃഷ്ണപ്പണിക്കര്‍ (98 -ശ്രീമുരുക ഹോട്ടല്‍) നിര്യാതനായി. തിരുവനന്തപുരം പുളിമൂട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ ഹോട്ടല്‍ ഉടമയും സ്വതന്ത്ര്യ സമര സേനാനിയുമായിരുന്ന എന്‍. ശങ്കരക്കുറുപ്പിന്റെ മകള്‍ തങ്കമ്മയാണ് ഭാര്യ. 1935-1947 സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ സമരസേനാനികളുടെ താവളമായിരുന്നു ഹോട്ടല്‍. ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ വക്കീല്‍ ഓഫിസിലായിരുന്നു തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിച്ചത്. ഇതില്‍ രോഷാകുലരായ സര് സി.പിയുടെ പൊലീസ് ഹോട്ടല്‍ റെയ്ഡ് ചെയ്തു കൃഷ്ണപ്പണിക്കരെ അറസ്റ്റു ചെയ്ത് പുത്തഞ്ചന്ത ജയിലില്‍ അടച്ചു. കൂട്ടത്തില്‍ റോസമ്മ പുന്നൂസിനെ അടക്കം ജയിലില്‍ അടച്ചു. കൃഷ്ണപ്പണിക്കരും എന്‍.എസ്. കുറുപ്പും ചെന്നിത്തല സ്വദേശികളായിരുന്നു. മക്കള്‍: പരേതനായ സുകുമാരന്‍നായര്‍, വിജയകുമാര്‍, രാധാകൃഷ്ണന്‍നായര്‍, ഉണ്ണിക്കൃഷ്ണന്‍നായര്‍, ഗോപാലകൃഷ്ണന്‍നായര്‍, ഭാസ്കരന്‍നായര്‍, പ്രസന്നകുമാരി, ശേഭനകുമാരി, ഗിരിജകുമാരി, ലതകുമാരി. മരുമക്കള്‍: അംബികകുമാരി, ബിന്ദുകുമാരി, ദീപ വിശ്വനാഥ്, മഞ്ജു, സുജു, സുകുമാരന്‍ നായര്‍, പരേതനായ പ്രഭാകരന് നായര്‍, ശശിധരന് നായര്‍, സതീഷ്കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.