പെരിങ്ങത്തൂർ: പുളിയനബ്രം മൂന്നങ്ങാടി മസ്ജിദിന് സമീപം കുഞ്ഞിപ്പറമ്പത്ത് താമസിക്കുന്ന പുളിക്കൂൽ സുബൈദ ഹജ്ജുമ്മ (56) നിര്യാതയായി. പരേതരായ പുളിക്കൂൽ അസ്സയിനാർ ഹാജിയുടെയും നബീസു ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: കരിപ്പാൽ കുഞ്ഞിപ്പറമ്പത്ത് അബ്ദുല്ല (ഖത്തർ). മക്കൾ: അർഷാദ് ( ഖത്തർ), അർഷിദ, ഫർജിദ. മരുമക്കൾ: കിടാരന്റെവിട ഇസ്മായിൽ, റഷീദ് കിടഞ്ഞി (ഇരുവരും ഖത്തർ). സഹോദരങ്ങൾ: ബഷീർ, നാസർ, റഫീഖ് (മൂവരും ഖത്തർ), ആസ്യ, നസീറ, ഹസീന, ജസീല, ആരിഫ.