പിലാത്തറ: വിളയാങ്കോട് ചിറ്റന്നൂരിലെ മേലേടത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി (69 ) നിര്യാതനായി. കടന്നപ്പള്ളി ഗവ. ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ചിറ്റന്നൂർ ശ്രീകൃഷ്ണൻ മതിലകം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്, യോഗക്ഷേമസഭ ജില്ല കൗൺസിലർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി അന്തർജനം (റിട്ട. അധ്യാപിക, കടന്നപ്പള്ളി യു.പി. സ്കൂൾ). മക്കൾ: വിദ്യ (ടെക്നോപാർക്ക്, തിരുവനന്തപുരം), ദീപ (പത്തനംതിട്ട). മരുമക്കൾ : ദീപു ( ദുബൈ), അർജുൻ മനോഹർ (തിരുവനന്തപുരം). സഹോദരങ്ങൾ: ശങ്കരൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, പരേതരായ നാരായണൻ നമ്പൂതിരി, സുവർണിനി അന്തർജനം, ശ്രീദേവി അന്തർജനം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചിറ്റന്നൂർ സമുദായ ശ്മശാനത്തിൽ.