കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി ബല്ല കടപ്പുറത്തെ പരേതനായ ഫാൽക്കോ കുഞ്ഞബ്ദുള്ളയുടെയും ഫാത്തിമയുടെയും മകൻ കെ.എസ്. മഹമൂദ് ( 49) അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അബൂദബി ബനിയാസിൽ ബിസിനസ് നടത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിയോടെ മരിച്ചു. വീടിന്റെ കട്ടില വെക്കൽ ചടങ്ങ് കഴിഞ്ഞ് മൂന്നുമാസം മുമ്പാണ് മഹമൂദ് നാട്ടിൽനിന്നു തിരിച്ചുപോയത്. ഭാര്യ: റൈഹാനത്ത്. മക്കൾ: ശമ്മാസ്, അബ്ദുള്ള. ഫാത്തിമ. സഹോദരങ്ങൾ: സമീറ, നസീമ, സുമയ്യ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കം നടക്കുന്നു.