മാവൂർ: സിനിമ-നാടക-സീരിയൽ നടനും മാവൂർ ഗ്രാസിം മുൻ ജീവനക്കാരനുമായിരുന്ന മാവൂർ കണ്ണിപ്പറമ്പ് ഉപാസനയിൽ ആർ. ഗോപിനാഥ് (84) നിര്യാതനായി. കൊട്ടാരക്കര സ്വദേശിയാണ്. അനേകം അമേച്വർ നാടകങ്ങളിലും പാലേരിമാണിക്യം, ഇന്ത്യൻ റുപ്പീ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, അനഘ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മാവൂർ നവധാര തിയറ്റേഴ്സിൽ നടനായിരുന്നു. പന്തളം സ്മാരക ട്രോഫി, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: എൻ. സരസ്വതിയമ്മ. മക്കൾ: വിനോദ്കുമാർ (വിദ്യാത്മിക പബ്ലിക് സ്കൂൾ പെരുമണ്ണ), പ്രമോദ്കുമാർ (എ.എസ്.ഐ ക്രൈംബ്രാഞ്ച്, കോഴിക്കോട്). മരുമക്കൾ: സിനി (അധ്യാപിക, പെരിങ്ങളം എൽ.പി സ്കൂൾ), രമാദേവി (അധ്യാപിക, കൊടുവള്ളി എച്ച്.എസ്.എസ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.