കല്ലമ്പലം: വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകം എം.എച്ച് ഹൗസിൽ ജലാലുദ്ദീൻ-സോഫിയ ദമ്പതികളുടെ മകൻ അൽ അമീൻ ആണ് (14) മരിച്ചത്. കുടവൂർ എ.കെ.എം സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച രാവിലെ സ്കൂളിൽ എത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ഗ്രൗണ്ടിൽ കളിക്കവെ ഒമ്പതരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ അധ്യാപകർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരി: അൽഷിഫ.