കോഴിക്കോട്: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ജയന്തിന്റെ പിതാവും കോഴിക്കോട് ജില്ലയിലെ ആദ്യകാല കെ.എസ്.യു സ്ഥാപക നേതാവും റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥനും കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കല്ലായി സ്വദേശി കുന്നോത്ത് ഗോപാലകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: വി.പി. പ്രേമലക്ഷ്മി. മറ്റു മക്കൾ: സുനിൽ കുന്നോത്ത് (ജി.എസ്.ടി ഡെപ്യൂട്ടി കമീഷണർ മലപ്പുറം), കെ. പ്രശാന്ത് (റീജനൽ പ്രോവിഡന്റ് ഫണ്ട് കമീഷണർ, ബാംഗ്ലൂർ), കെ. സ്മിത. മരുമക്കൾ:
എ. കാർത്തികേയൻ, കവിത സുനിൽ, ചന്ദ്രരേഖ പ്രശാന്ത് (വില്ലേജ് ഓഫിസർ, കക്കോടി), ആര്യ ജയന്ത് (സെക്ഷൻ ഓഫിസർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി). കോഴിക്കോട് ചക്കുംകടവിലെ സുഹൃദ് സംഘം ഉൾപ്പെടെ നിരവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപക നേതാവായിരുന്നു.