കാഞ്ഞങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. ഭീമനടി താലോലപ്പൊയിലിലെ മരുതുകുന്നേൽ സഖറിയാസ് (70) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ചെന്നടുക്കത്ത് റോഡിലൂടെ നടന്നുപോകുമ്പോൾ ഓട്ടോയിടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: വയലിൽ എൽസി (മുൻ അംഗൻവാടി ടീച്ചർ). മക്കൾ: ജിനേഷ്, ജിഷ, ജോസഫ്. മരുമക്കൾ: നീനു, ഷാജു.