കാഞ്ഞങ്ങാട്: വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ട ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊടവലം പടാൻകോട്ടെ ചന്ദ്രൻ (60) ആണ് മരിച്ചത്. മൃതദേഹം ജില്ല ആശുപത്രിയിൽ. ഇന്നലെ ഉച്ചക്ക് വിഷം കഴിച്ച് അവശ നിലയിൽ വീട്ടിൽ കണ്ടതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചു. ഭാര്യ: ഓമന. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: സുരേഷ് (എണ്ണപ്പാറ), സുധീഷ് (വാഴക്കോട്), നാനുഷ് (കൊടവലം).