കണ്ണൂർ: ചാലാട് പന്നേൻപാറ സ്വദേശി എം.പി. അബൂബക്കർ (82) നിര്യാതനായി. കണ്ണൂർ ഹാജി റോഡ് മേഖല ചുമട്ടുതൊഴിലാളി യൂനിയൻ പ്രഥമ പ്രസിഡന്റാണ്.
പരേതനായ എസ്.ടി.യു നേതാവ് ഇ.കെ.കെ മുഹമ്മദിനോടൊപ്പം കണ്ണൂർ മേഖലയിൽ എസ്.ടി.യു കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കുവഹിച്ചിട്ടുണ്ട്. എസ്.ടി.യു കൈവണ്ടി തൊഴിലാളി യൂനിയൻ ഭാരവാഹി അടക്കം നിരവധി യൂനിയനുകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഏറെക്കാലം എസ്.ടി.യു ജില്ല പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ: പരേതയായ താഹിറ. ആദരസൂചകമായി കണ്ണൂർ ടൗണിലെ ചുമട്ടു തൊഴിലാളികൾ ഉച്ചക്ക് 12 മണി വരെ ഹർത്താൽ ആചരിച്ചു.