കാഞ്ഞങ്ങാട്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. വെള്ളരിക്കുണ്ട് പുന്നക്കുന്ന് കുരിശുപള്ളിക്കടുത്ത് താമസിക്കുന്ന കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റിയാണ് (26) മരിച്ചത്.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽനിന്ന് ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പെൺകുഞ്ഞിന് ജന്മം നൽകിയശേഷം മരിച്ചു. കുഞ്ഞ് ചികിത്സയിലാണ്.