കോഴിക്കോട്: മീഞ്ചന്തക്കടുത്ത് റെയിൽവേ ട്രാക്കിൽ യുവാവിനെ ട്രെയിനിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. അരക്കിണർ പൊക്കാലികകത്ത് ആലിക്കോയ മകൻ ലത്തീഫ് (43) ആണ് മരിച്ചത്.
മീഞ്ചന്ത സ്കൂളിന് പിറകുവശത്തുള്ള ട്രാക്കിലാണ് ഇയാളെ കണ്ടെത്തിയത്. അതുവഴി സഞ്ചരിച്ചയാൾ മൊബൈൽ ഫോണിലെ വെളിച്ചം കണ്ട് പരിശോധിച്ചപ്പോഴാണ് ഇയാളെ കണ്ടത്.
മുഖത്ത് പരിക്കുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.