നാദാപുരം: തലായി ജ്വാല വായനശാലക്കു സമീപത്തെ ഒ.പി. ബാലൻ പനയുള്ളതിൽ (76) നിര്യാതനായി.
തലായി പ്രദേശത്തെ ആദ്യകാല സി.പി.എം പ്രവർത്തകനും തലായി എ.കെ.ജി സ്മാരക സ്പോർട്സ് ആൻഡ് കലാസമിതി പ്രവർത്തകനും നാടകനടനും രചയിതാവും സംവിധായകനുമായിരുന്നു. നിരവധി നാടകങ്ങളിൽ നാട്ടിൽപുറങ്ങളിലെ സ്റ്റേജുകളിൽ നിറസാന്നിധ്യമായി. വിജയ കലാവേദി എടച്ചേരി, ഓർക്കാട്ടേരിയിലെ കലാസമിതി എന്നിവ സംഘടിപ്പിച്ച നാടകങ്ങളിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. എടച്ചേരിയിലെ ഇരുമ്പുരുക്ക് കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടറായും പ്രവർത്തിച്ചു.
ഭാര്യ: നളിനി. മക്കൾ: ഷാജി (ആര്യാസ് ഓർക്കാട്ടേരി), അജീഷ് (ഷൊർണൂർ), പരേതനായ രജീഷ്. മരുമക്കൾ: സുധ, അനിത. സഹോദരങ്ങൾ: രാഘവൻ, ശാന്ത.