ഓമശ്ശേരി: അമ്പലക്കണ്ടി പിലാത്തോട്ടത്തിൽ എം.എ. അബ്ദുൽ സലാം (70) നിര്യാതനായി. കോഴിക്കോട് ടൗണിലും തുടർന്ന് അമ്പലക്കണ്ടിയിലും ദീർഘകാലം ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: അമ്പലത്തിങ്ങൽ പൂവമ്പറ ഖദീജ. മക്കൾ: എ. ബഷീർ ഒമാൻ (അമ്പലക്കണ്ടി ആശ്വാസ് ഫൗണ്ടേഷൻ ജോ. കൺ), എം.എ. സുബൈർ (ഖത്തർ), എം.എ. മൻസൂർ (ആന്ധ്രപ്രദേശ്). മരുമക്കൾ: സലീന പാറോയിൽ, നഫീസ കൊടുവള്ളി, റസീന പുറായിൽ (കൂടത്തായി).