വളാഞ്ചേരി: ടൗണിലെ പഴയകാല വ്യാപാരി കൊട്ടാരം നടുത്തൊടിയിൽ അബ്ദുൽ കരീം ഹാജി (79) നിര്യാതനായി. വളാഞ്ചേരിയിലെ വ്യാപാരി കൂട്ടായ്മയുടെ ആദ്യ സംഘടനയായ മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപക ഭാരവാഹി, ദീർഘകാലം കോട്ടപ്പുറം മഹല്ല് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആലിക്കൽ ആയിശ (പട്ടാമ്പി). മക്കൾ: സലീന, റജുല, സാജിദ, ആബിദ, നസിജ, രമിജ. മരുമക്കൾ: സലാം (പട്ടാമ്പി), അലി (ദുബൈ), സഗീർ (കന്മനം), മുസ്തഫ ആനന്ദ് (ഇരിമ്പിളിയം), ഹുസൈൻ (കാർത്തല ചുങ്കം), സലീം (ദുബൈ).