വേങ്ങര: പറപ്പൂർ ഇരിങ്ങല്ലൂർ കുഴിപ്പുറം സ്വദേശിയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്ന പരേതനായ കറുമണ്ണിൽ ബാപ്പു ഹാജിയുടെ ഭാര്യ കടമ്പോട്ട് കുഞ്ഞിപ്പാത്തുമ്മ (93) നിര്യാതയായി. ഒതുക്കുങ്ങൽ പഞ്ചായത്ത് മുൻ പ്രസിഡൻറ് പരേതനായ കടമ്പോട്ട് ബാപ്പു സഹോദരനാണ്. മക്കൾ: അബ്ദുസ്സലാം (പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്), കെ.എം. കോയാമു (മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം), മമ്മദ് കുട്ടി (മുൻ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ), ഇസ്ഹാഖ് (സംസ്ഥാന ഫാർമസി കൗൺസിൽ മുൻ വൈസ് പ്രസിഡൻറ്), ആച്ചുമ്മ, ഖദീജ, ഫാത്തിമക്കുട്ടി, മഹറുന്നിസ, ആരിഫ. മരുമക്കൾ: ചാക്കീരി മൊയ്തീൻ കുട്ടി (ചേറൂർ), എ.കെ. കുഞ്ഞീതുട്ടി (വലിയോറ), ഹബീബ് റഹ്മാൻ (വളാഞ്ചേരി), അബൂബക്കർ (കൊണ്ടോട്ടി), വി. അബ്ദുൽ ഗഫൂർ (മുക്കം), സീനത്ത്, റംല, സലീന, സക്കീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കുഴിപ്പുറം കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.