മംഗളൂരു: മഞ്ചേശ്വരത്തെ ബന്ധുവീട്ടിലേക്കു പോയ മെഡിക്കൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണപുര സ്വദേശിയും മംഗളൂരു എ.ജെ മെഡിക്കൽ കോളജ് വിദ്യാർഥിയുമായ ഇഹാബ് അബൂബക്കറാണ് (20) മരിച്ചത്. ഏതാനും ദിവസം മുമ്പ് മഞ്ചേശ്വരത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞു പോയ വിദ്യാർഥിയെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മഞ്ചേശ്വരം കൊപ്പാള പുഴയിൽ മൃതദേഹം കണ്ടെത്തിയത്.
കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കേരള പൊലീസ് സഹായത്തോടെ കർണാടക പൊലീസ് ബന്ധുക്കളെ കാണിച്ചു. അവർ തിരിച്ചറിഞ്ഞു.