കക്കാട്: ബദർപള്ളി അരൂംഭാഗം കെ.പി. ഹൗസിൽ വി.സി. ഇസ്മായിൽ (70) നിര്യാതനായി. ഏറെക്കാലം അബൂദബിയിൽ പ്രവാസിയും അരൂംഭാഗം ശാഖ മുസ് ലിം ലീഗ് ജോയന്റ് സെക്രട്ടറിയുമായിരുന്നു. പരേതനായ ലീഗ് നേതാവ് കണിയാങ്കണ്ടി മൂസയുടെയും വെള്ളുവക്കണ്ടി ചാലുവളപ്പിൽ പാത്തൂഞ്ഞിയുടെയും മകനാണ്. ഭാര്യ: കെ.പി. റഷീദ. മക്കൾ: ഇജാസ്, ഇനാസ് (ഇരുവരും ദുബൈ), റിഷാന. മരുമക്കൾ: റിഷിൻ, സൈബ. സഹോദരങ്ങൾ: സലിം, ഹാരിസ്, ജമീല, സാറുമ്മ, റഷീദ, സാബിറ, മറിയം.