തലശ്ശേരി: എരുവട്ടി കാപ്പുമ്മൽ കൈതേരി മാണിക്കോത്ത് കാവുംവട്ടത്ത് കെ. വസന്തകുമാരി (58) നിര്യാതയായി. ആർ.ഡി ഏജന്റായിരുന്നു. തളിപ്പറമ്പ് വട്ടക്കൂലിലെ പ്രശസ്ത പാരമ്പര്യ വൈദ്യൻ പരേതരായ എ.വി. ഗോവിന്ദൻ നമ്പ്യാരുടെയും കക്കോപ്രവൻ മാധവിയമ്മയുടെയും മകളാണ്. ഭർത്താവ്: കെ.എം. അനിൽകുമാർ. മക്കൾ: കെ.പി. നിജിൽ (നമ്പ്യാർ ബിൽഡേഴ്സ്, ബംഗളൂരു), കെ.പി. രാഹുൽ (അബൂദബി). മരുമക്കൾ: ശിൽപ, ശ്രേയ. സഹോദരങ്ങൾ: കെ.പി. പത്മിനി, പുഷ്പവല്ലി, ശ്രീധരൻ (വട്ടക്കൂൽ), ഭവാനി (മരുതിയാട്), പരേതരായ കെ. നാരായണൻ മാസ്റ്റർ (ആലക്കോട്), കെ. ഗോവിന്ദൻ നമ്പ്യാർ (പള്ളിക്കുന്ന്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.