ഭർത്താവടക്കം മൂന്നുപേർക്ക് പരിക്ക്
കുശാൽനഗർ: ബംഗളൂരു- മൈസൂരു ദേശീയപാതയിലെ രാമനഗറിൽ ജീപ്പും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. കുശാൽ നഗർ സ്വദേശി ബി.എം. സുബ്ബയ്യയുടെ ഭാര്യ നേത്രാവതിയാണ് (29) മരിച്ചത്. അപകടത്തിൽ ഭർത്താവും മകനുമടക്കം മൂന്നുപേർക്ക് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന സുബ്ബയ്യക്കും മൂന്നര വയസ്സുകാരനായ മകൻ ദിവിതിനും ബന്ധു ജയന്തിക്കുമാണ് ഗുരുതര പരിക്കേറ്റത്. ഇവരെ കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബ്ബയ്യയും കുടുംബവും കുശാൽ നഗറിൽ നിന്നും ബംഗളൂരുവിലേക്ക് പോകും വഴിയാണ് അപകടം. രാമനഗർ പൊലീസ് കേസെടുത്തു.