മാവൂർ: മാവൂർ ഗ്വാളിയർ റയോൺസിലെ ആദ്യകാല തൊഴിലാളി നേതാവും സി.പി.ഐ മാവൂർ ഫാക്ടറി ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എം.എ. ജോണി (84) ബാംഗ്ലൂരിൽ നിര്യാതനായി. ഭാര്യ: പരേതയായ മേഗി ജോണി. മക്കൾ: വത്സ, ആശ, ഉഷ, ജോമോൻ. മരുമക്കൾ: ജോൺസൺ, ലിയോൺസ്, റോയ്, ജൂലി. പിതാവ്: പരേതനായ ആലപ്പാട്ട് മടത്തുംപടി അന്തോണി. മാതാവ്: പരേതയായ കുഞ്ഞേത്തി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തൃശൂർ ചേരൂർ മാർ ഗീവർഗീസ് സഹദാ സിറിയൻ ചർച്ച് സെമിത്തേരിയിൽ.